24 January 2026, Saturday

മസാജിങ് സെന്ററിന്റെ മറവിൽ ലഹരി വില്പന: യുവതി അറസ്റ്റിൽ

ചെർപ്പുളശ്ശേരിയിൽ രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉല്പന്നങ്ങളുമായി രണ്ടു പേർ അറസ്റ്റില്‍
web desk
തിരുവനന്തപുരം
February 26, 2023 2:04 pm

മസാജിങ് സെന്ററിന്റെ മറവില്‍ ലഹരി വില്പന നടത്തിയിരുന്ന യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ സ്വദേശി ശില്പയെയാണ് പിടികൂടിയത്. ലഹരി ഇടപാടുകേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാക്കളുടെ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്നാണ് ശില്പയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അഞ്ച് ദിവസം പൊലീസ് ശില്പയെ നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് പാലക്കാട് ടൗൺ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും.

ഒരാഴ്ച മുൻപാണ് 11.70 ഗ്രാം എംഡിഎംഎയുമായി കുനിശ്ശേരി സ്വദേശി അഞ്ചൽ, മഞ്ഞളൂർ സ്വേദേശി മിഥുൻ എന്നിവർ പിടിയിലാകുന്നത്. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശില്പ പിടിയിലാകുന്നത്. ലഹരി ആവശ്യപ്പെട്ടുള്ള വാട്സ്ആപ്പ് സന്ദേശങ്ങളും ഫോൺ കോൾ രേഖകളും പൊലീസ് ശേഖരിച്ചു. വിവിധ ജില്ലകളിലെ മസാജിങ് സെന്ററുകളിൽ ശില്പ ജോലി ചെയ്തിട്ടുണ്ട്. ഈ സമയത്ത് പരിചയപ്പെട്ട യുവാക്കളിൽ നിന്നുമാണ് ശില്പ ലഹരി വില്പനയുടെ സാധ്യതളെക്കുറിച്ച് പഠിക്കുന്നത്.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ലഹരി ഇടപാടുകാരുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘത്തിൽ കൂടുതൽ യുവാക്കളും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കുള്ള തിരച്ചലിലാണ് പൊലീസ്. ഉടനെ അറസ്റ്റുകളുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.

 

തിനിടെ, പാലക്കാട് ചെർപ്പുളശ്ശേരിയിൽ രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉല്പന്നങ്ങളുമായി രണ്ടു പേർ അറസ്റ്റിലായി. 800 ചാക്കുകളിലായി അഞ്ച് ലക്ഷത്തിലധികം പാക്കറ്റ് പുകയില ഉല്പന്നങ്ങളുമായാണ് ചരക്കു ലോറി ചെർപ്പുള്ളശ്ശേരിയിൽ നിന്നും പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈ എസ്‌പി ആർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാർക്കാട് കാരാകുർശ്ശി സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരെ ചെർപ്പുള്ളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ലോറിയില്‍ ഒളിപ്പിച്ചു കടത്തിയതായിരുന്നു നിരോധിത പുകയില ഉല്പന്നങ്ങളുടെ വന്‍ ശേഖരം. ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 781 ചാക്കുകളിലായി 5,76,031 (5.7 ലക്ഷം) പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് കണ്ടെടുത്തത്. ഡിവൈ എസ്‌പിയുടെ നേതൃത്വത്തിലുള്ള ആന്റി നെര്‍ക്കോടിക് സെല്ലും ചെര്‍പ്പുളശ്ശേരി പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. വിപണയില്‍ ഏകദേശം രണ്ടര കോടിയോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു. മൈദ ചാക്കുകള്‍ക്കൊപ്പമാണ് പുകയില ഉല്പന്നങ്ങള്‍ ചാക്കുകളിലായി കണ്ടെടുത്തത്.

കരുവാരകുണ്ട് സ്വദേശി മുഹമ്മദ് ഹാരിസായിരുന്നു ലോറി ഡ്രൈവര്‍. കാരാകുര്‍ശ്ശി എളുമ്പുലാശ്ശേരി സ്വദേശി മുഹമ്മദ് ഹനീഫ സഹായിയായിരുന്നു. അടുത്തിടെ കേരളത്തിലും പാലക്കാട് ജില്ലയിലും നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇതെന്ന് പൊലീസ്  പറഞ്ഞു. കേരളത്തിലേക്ക് ലഹരി ഉത്‌പന്നങ്ങള്‍ എത്തിക്കുന്ന വന്‍ റാക്കറ്റ് തന്നെ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും ഇതിന്റെ ഉറവിടം സംബന്ധിച്ചും മറ്റു കാര്യങ്ങളും വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ചെര്‍പ്പുളശ്ശേരി സിഐ ടി ശശികുമാര്‍ പറഞ്ഞു.

 

Eng­lish Sam­mury: Sell­ing drugs under the guise of a mas­sage center

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.