23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

വനിതാ മാധ്യമപ്രവര്‍ത്തകയോട് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
September 3, 2025 3:40 pm

വനിതാ മാധ്യമപ്രവര്‍ത്തകയോട് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. ഉത്തര കന്നഡയിലെ ഹല്യാല്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ ആര്‍ വി ദേശ് പാണ്ഡെയാണ് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് അപമര്യാദയായി മറുപടി നല്‍കി വിവാദത്തില്‍ ആയത് ആശുപത്രി ഇല്ലാത്തതിനാൽ ഗർഭിണികളുൾപ്പെടെയുള്ളവർ കഷ്ടപ്പെടുകയാണെന്നും ജോയിഡ താലൂക്കിൽ എപ്പോൾ ഒരു ആശുപത്രി ലഭിക്കുമെന്നുമായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം. നിങ്ങളുടെ പ്രസവ സമയമാകുമ്പോൾ, ഞാൻ ഒരെണ്ണം ശരിയാക്കിത്തരാമെന്നായിരുന്നു പുച്ഛച്ചിരിയോടെ എംഎൽഎയുടെ മറുപടി. 

സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതാണ് ദേശ്പാണ്ഡെയുടെ പരാമർശമെന്ന് ആരോപിച്ച് മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. ദേശ്പാണ്ഡെ മാധ്യമപ്രവർത്തകയോട് പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യം ശക്തമാണ്. ദേശ്പാണ്ഡെയുടെ പരാമർശം അനുചിതം മാത്രമല്ല, അങ്ങേയറ്റം അപമാനകരവുമാണെന്ന് മാധ്യമ അവകാശ സംഘടന പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം പരാമർശങ്ങൾ മാധ്യമപ്രവർത്തനമെന്ന തൊഴിലിനെ ഇകഴ്ത്തുകയും സ്ത്രീകളുടെ ആശങ്കകളെ നിസ്സാരവൽക്കരിക്കുകയും ചെയ്യുന്നതാണെന്ന് പ്രസ്താവനയിൽ സംഘടന പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.