
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളുടെ തള്ളല്‍. മുല്ലപ്പള്ളി അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നതോടെ പ്രദേശങ്ങളില്‍ പാര്‍ട്ടി അണികളുടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ് . മുല്ലപ്പള്ളി മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്ന് പോസ്റ്ററുകള്‍ തെളിഞ്ഞിരിക്കുകയാണ്. മറ്റൊരു നേതാവായ എം എം ഹസനാണ് മത്സരിക്കാന്‍ ആഗ്രഹം പ്രകടപ്പിച്ചിരിക്കുന്നത്. മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്നും താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും എം എം ഹസ്സന് പറഞ്ഞു.
കെട്ടുപ്രായം കഴിഞ്ഞ പെണ്‍കുട്ടിയോട് വിവാഹം വേണോ എന്ന് ചോദിക്കുന്നത് പോലെയാണ് രാഷ്ട്രീയക്കാരനോട് മത്സരിക്കുമോ എന്ന് ചോദിക്കുന്നത്. മുതിര്‍ന്നവര്‍ മത്സരിക്കുന്നതില്‍ തെറ്റില്ല. മുതിര്‍ന്നവരെയും യുവാക്കളെയും ഒരുപോലെ പരിഗണിക്കുംഎം എം ഹസ്സന് പറഞ്ഞു. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് നയപരമായ തീരുമാനമെടുക്കണമെന്നും എംപിമാര്‍ക്കും മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടാകുമെന്നും എം എം ഹസ്സന് പറഞ്ഞു.
അധിക സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം ന്യായമാണെന്നും എം എം ഹസ്സന് പറഞ്ഞു. മുസ്ലിം ലീഗിന് യാഥാര്‍ത്ഥ്യബോധമുണ്ടെന്നും യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് സഹായകരമാണെന്നും തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി ഹൈക്കമാന്‍ഡ് ആണെന്നും അദ്ദേഹം പറഞ്ഞു. ഹസന് ഒരോ പ്രാവശ്യവും ഒരോമണ്ഡലങ്ങളിലാണ് മത്സരിക്കുന്നതെന്നും എന്നാല്‍ വിജയിച്ച ശേഷം മണ്ഡലങ്ങളിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്നും പാര്‍ട്ടി അണികളില്‍ അഭിപ്രായം ശക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.