6 February 2026, Friday

Related news

February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026

സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റ്; കേരളത്തിന് തോല്‍വിയോടെ തുടക്കം

Janayugom Webdesk
റാഞ്ചി
February 6, 2026 5:21 pm

സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് തോല്‍വിയോടെ തുടക്കം. റെയില്‍വേസിനോട് 131 റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് 50 ഓവറില്‍ ആറ് വിക്കറ്റിന് 268 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 42.3 ഓവറില്‍ 137 റണ്‍സിന് ഓള്‍ഔട്ടായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസിന് ഷിപ്ര ഗിരിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 12 റണ്‍സെടുത്ത ഓപ്പണര്‍ ഝാന്‍സി ലക്ഷ്മിയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ഷിപ്രയും നസ്ഹത് പര്‍വീണും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 72 റണ്‍സ് പിറന്നു.

35 റണ്‍സെടുത്ത നസ്ഹത്തിനെയും ആരുഷി ഗോയലിനെയും എസ്. ആശ ഒരേ ഓവറില്‍ പുറത്താക്കിയത് കേരളത്തിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ഷിപ്രയും ഭാവന ഗോപ്ലാനിയും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് കളി വീണ്ടും റെയില്‍വേസിന്റെ നിയന്ത്രണത്തിലാക്കി. ഇരുവരും ചേര്‍ന്ന് 113 പന്തുകളില്‍ 136 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഭാവന 68 റണ്‍സും ഷിപ്ര 118 റണ്‍സും നേടി. 114 പന്തുകളില്‍ 16 ബൗണ്ടറികളടക്കമാണ് ഷിപ്ര 118 റണ്‍സ് നേടിയത്. കേരളത്തിന് വേണ്ടി എസ് ആശ മൂന്നും മൃദുല വി എസ്, സജന സജീവന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ക്യാപ്റ്റന്‍ ടി ഷാനിയും അക്ഷയയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അക്ഷയ 29ഉം ഷാനി 46 റണ്‍സും നേടി മടങ്ങി. എന്നാല്‍ പിന്നീടെത്തിയ ബാറ്റര്‍മാര്‍ കൂട്ടത്തോടെ പരാജയപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. തുടര്‍ന്നെത്തിയവരില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. സജന സജീവന്‍ പത്തും നജ്‌ല സി എം സി 12ഉം വൈഷ്ണ എം പി 15ഉം റണ്‍സ് നേടി മടങ്ങി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പൂനം യാദവാണ് കേരള ബാറ്റിങ് നിരയെ തകര്‍ത്തത്. എസ് പി ഐഷ് മൂന്നും ഏക്ത ബിഷ്ട് രണ്ടും വിക്കറ്റുകള്‍ നേടി.

Kerala State - Students Savings Scheme

TOP NEWS

February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.