തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് ടൂത്ത് പേസ്റ്റ് ബ്രാന്‍ഡായ സെൻസൊഡൈന്റെ ( sensodyne ) പരസ്യങ്ങൾക്ക് രാജ്യത്ത് വിലക്ക്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും 60 സെക്കന്റുകൾക്കുള്ളിൽ ഫലം കാണുമെന്നുമുള്ള വാഗ്ദാനങ്ങളിൽ പരിശോധന നടത്തി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ടർ നൽകാന്‍ ഡയറക്ടര്‍ ജനറലിന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) central consumer protection authority നിർദ്ദേശം നൽകി.
ഇന്ത്യക്ക് പുറത്തുള്ള ഡെന്റിസ്റ്റുകൾ പരസ്യത്തിൽ സെൻസോഡൈൻ ഉല്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സിസിപിഎയുടെ കണ്ടെത്തൽ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിനും വ്യാപാര മര്യാദകൾ പാലിക്കാത്തതിനും ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ നാപ്ടോളിന് ( naaptol ) പത്ത് ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.
സെൻസോഡൈൻ ഉല്പന്നങ്ങളുടെ പരസ്യങ്ങൾ ഇന്ത്യയിലെ കൺസ്യൂമർ ഹെൽത്ത്കെയർ ലിമിറ്റഡിന്റെ നിബന്ധനകൾ ലംഘിച്ചുവെന്നാരോപിച്ച് പരസ്യം താൽക്കാലികമായി നിർത്തിവയ്ക്കാൻ സിസിപിഎ ഉത്തരവും പുറപ്പെടുവിച്ചു. ഓർഡർ പുറപ്പെടുവിച്ച് ഏഴുദിവസത്തിനുള്ളിൽ പരസ്യങ്ങൾ പിൻവലിക്കാനാണ് ഉത്തരവിൽ പറയുന്നത്. ഫെബ്രുവരി രണ്ടിനാണ് നാപ്ടോളിനെതിരരെയുള്ള ഉത്തരവ് സിസിപിഎ പുറത്തിറക്കിയത്. നാപ്ടോളിനെതിരെ സിസിപിഎ സ്വമേധയാ കേസെടുത്തിരിക്കുന്നത്. രണ്ട് സെറ്റ് സ്വർണാഭരണം, മാഗ്നറ്റിക് നീ സപ്പോർട്ട് ( Magnetic Knee Support ), ആക്വാപ്രഷർ യോഗാ സ്ലിപ്പർ ( Aqua Pressure Yoga Slipper ) എന്നീ ഉല്പന്നങ്ങൾക്കെതിരെയാണ് സിസിപിഎയുടെ കേസ്. ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്നതിനാല്‍ നാപ്ടോളിന്റെ ഈ മൂന്ന് പരസ്യങ്ങളും ഇനി സംപ്രേഷണം ചെയ്യാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. നാപ്ടോളിന്റെ ഭാഗം കൂടി കേട്ട ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും സിസിപിഎ വിവരിച്ചു.
english summary;Sensodine ad banned in India
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.