22 January 2026, Thursday

Related news

January 18, 2026
January 17, 2026
January 16, 2026
January 12, 2026
January 5, 2026
January 4, 2026
January 3, 2026
January 3, 2026
January 2, 2026
January 1, 2026

സെപക് താക്രോ ജില്ലാ ചാമ്പ്യൻഷിപ്പ്; ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ ചാമ്പ്യൻമാരായി

Janayugom Webdesk
പെരിന്തൽമണ്ണ
September 3, 2024 12:31 pm

സെപക് താക്രോ ജില്ലാ സീനിയർ ചാമ്പ്യൻഷിപ്പിൽ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ മേലാറ്റൂർ ഓവറോൾ ചാമ്പ്യൻമാരായി. എംഇഎസ് കോളേജ് മമ്പാട് രണ്ടും ഡോ. അംബേദ്കർ സ്മാരക ലൈബ്രറി ഇളംമ്പുഴ മൂന്നാം സ്ഥാനവും നേടി. മമ്പാട് എംഇഎസ് കോളേജിൽ നടന്ന മത്സരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. 

അസോസിയേഷൻ പ്രസിഡന്റ് എ പി ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഡോ. സി രതീഷ് ബാബു, വാർഡ് മെമ്പർ സുബ്രഹ്മണ്യൻ, കെ നിഷ, ഫരീദ എന്നിവർ സംസാരിച്ചു. സ്പോർട്സ് കൗൺസിൽ ഒബ്സർവർ നാസർ ജില്ല സ്പോർട്സ് അക്കാദമി ഓഫീസർ മുരുഗൻരാജ് ട്രോഫികൾ വിതരണം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.