23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 18, 2026
January 17, 2026
January 16, 2026

സീരിയൽ താരം സിദ്ധാർഥ് പ്രഭുവിന്റെ കാറിടിച്ച് വയോധികൻ മരിച്ച സംഭവം: മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തും

Janayugom Webdesk
കൊച്ചി
January 2, 2026 3:23 pm

മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച വയോധികൻ മരിച്ച കേസിൽ കൂടുതൽ വകുപ്പുകൾ പൊലീസ് ചുമത്തും. മനപൂർവമല്ലാത്ത നരഹത്യ കുറ്റം അടക്കമുള്ള വകുപ്പുകളാണ് സിദ്ധാർഥിനെതിരെ ചുമത്തുക. കോട്ടയം കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി തങ്കരാജ് ഇന്നലെ രാത്രിയിലാണ് മരിച്ചത്.

ഈ കഴിഞ്ഞ 24ന് വൈകീട്ട് കോട്ടയം സിമൻ്റ് കവലയിൽ ആയിരുന്നു അപകടം. നടൻ ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ സിദ്ധാർത്ഥ് പ്രഭു നാട്ടുകാരുമായി വാക്ക് തർക്കവും പിന്നാലെ കയ്യാങ്കളിയും നടന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സിദ്ധാര്‍ഥുമായുള്ള ബലപ്രയോഗത്തിന് ഒടുവിലാണ് കീഴടക്കിയത്. തങ്കരാജിൻ്റെ പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പൂർത്തിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.