23 January 2026, Friday

Related news

January 23, 2026
January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 16, 2026
January 15, 2026
January 14, 2026
January 14, 2026
January 11, 2026

പാലക്കാട് കോണ്‍ഗ്രസിന് തിരിച്ചടി;പെരിങ്ങോട്ടുകുറിശ്ശിയില്‍ രണ്ട് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി

Janayugom Webdesk
പാലക്കാട്
November 24, 2025 3:00 pm

പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. രണ്ട് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി. 12-ാം വാര്‍ഡായ പെരിങ്ങോട്ടുകുറിശ്ശിയില്‍ ടി കെ സുജിത,15-ാം വാര്‍ഡായ വടക്കുമുറിയില്‍ ദീപ ഗിരീഷ് എന്നിവയുടെ നാമനിര്‍ദേശ പത്രികകളാണ് തള്ളിയത്.പഞ്ചായത്തില്‍ തൊഴിലുറപ്പ് കരാറില്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്.കഴിഞ്ഞ ആറ് പതിറ്റാണ്ടായി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ആണ് പെരിങ്ങോട്ടുകുറിശ്ശി. നിലവിലെ ഭരണസമിതിയില്‍ യുഡിഎഫിന് പതിനൊന്നുംഎല്‍ഡിഎഫിന് അഞ്ച് അംഗങ്ങളുമാണുള്ളത്.

ഇത്തവണ രണ്ട് വാര്‍ഡുകള്‍ അധികമായി ചേര്‍ക്കുകയായിരുന്നു. ഇതോടെയാണ് ആകെ 18 വാര്‍ഡുകള്‍ ആയത്. പാലക്കാട് ജില്ലയില്‍ ഐ ഗ്രൂപ്പിന്റെ മുഖമായിരുന്നു എ വി ഗോപിനാഥ്. 2009 മുതല്‍ കോണ്‍ഗ്രസുമായി അകലം പാലിച്ച ഗോപിനാഥ് 2021 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് നേതൃത്വവുമായി ഇടഞ്ഞത്. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ ഇത്തവണ കോണ്‍ഗ്രസ് വിട്ട എ വി ഗോപിനാഥ് രൂപീകരിച്ച സ്വതന്ത്ര ജനാധിപത്യ മുന്നണിയും എല്‍ഡിഎഫും തമ്മിൽ തിരഞ്ഞെടുപ്പ് ധാരണയുണ്ട്. ഐഡിഎഫ് 11 സീറ്റിലും എല്‍ഡിഎഫും എഴിടത്തും മത്സരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.