17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 8, 2025
March 26, 2025
March 25, 2025
March 22, 2025
March 15, 2025
March 13, 2025
February 23, 2025
February 18, 2025
February 16, 2025

ഇൻഡോറിൽ കെട്ടിടത്തിനു തീപിടിച്ച് ഏഴു പേർ മരിച്ചു

Janayugom Webdesk
ഇൻഡോർ
May 7, 2022 9:44 am

ഇൻഡോറിൽ ഇരുനില കെട്ടിടത്തിനു തീപിടിച്ച് ഏഴു പേർ വെന്തുമരിച്ചു.പുലർച്ചെയാണ് ദുരന്തം. സ്ഥലത്ത് നിന്ന് ഒമ്പത് പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
രക്ഷപ്പെടുത്തിയവരിൽ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇൻഡോർ പൊലീസ് കമ്മീഷണർ ഹരിനാരായണ ചാരി മിശ്ര പറഞ്ഞു.
ഇന്നു പുലർച്ചെ 3.10ഓടെയാണ് സ്വവർൺ ബാഗ് കോളനിയിലുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ബേസ്മെന്‍റിലെ പ്രധാന വൈദ്യുത വിതരണ സംവിധാനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണം. താമസിയാതെ അവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നു, പിന്നീട് മുഴുവൻ കെട്ടിടത്തിലേക്കും പടരുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Eng­lish Summary:Seven killed in Indore fire
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.