22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 10, 2024
October 25, 2024
October 13, 2024
September 28, 2024
September 23, 2024
September 13, 2024
September 8, 2024
August 24, 2024
August 23, 2024
August 21, 2024

അതിര്‍ത്തിയില്‍ നിന്ന് കാണാതായ19 തൊഴിലാളികളില്‍ ഏഴ് പേരെ കണ്ടെത്തി

Janayugom Webdesk
July 23, 2022 8:51 pm

അരുണാചല്‍പ്രദേശിലെ ഇന്ത്യ‑ചൈന അതിര്‍ത്തിക്ക് സമീപത്തുനിന്ന് കാണാതായ 19 തൊഴിലാളികളില്‍ ഏഴ് പേരെ കണ്ടെത്തി. ഇന്ത്യൻ വ്യോമസേന ഹെലികോപ്റ്ററുകളിലായി നടത്തിയ തിരച്ചിലില്‍ ഹുരിക്ക് സമീപമുള്ള ദാമനിൽ വച്ച് വെള്ളിയാഴ്ചയാണ് തൊഴിലാളികളെ കണ്ടെത്തിയത്. കുറുങ് കുമേ ജില്ലയിലെ അതിര്‍ത്തി റോഡില്‍ നിര്‍മ്മാണ ജോലിയിലേര്‍പ്പെട്ടിരുന്ന അസം തൊഴിലാളികളെ ഈ മാസം അഞ്ചിനാണ് കാണാതായത്. ഇവരില്‍ ഒരാളുടെ മൃതദേഹം കുമേ നദിയില്‍ നിന്നും കണ്ടെത്തിയിരുന്നു. 

ഈദ് അൽ അദ്ഹ ആഘോഷിക്കാൻ അസമിലേക്ക് മടങ്ങാൻ കരാറുകാരൻ സമ്മതിക്കാഞ്ഞതിനെ തുടര്‍ന്നാണ് ക്യാമ്പുകളിൽ നിന്ന് പലായനം ചെയ്യാൻ തയാറായതെന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികള്‍ പറഞ്ഞു. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത ദിശകളിലേക്കാണ് തങ്ങള്‍ പോയതെന്നും ഇവര്‍ പറ‍ഞ്ഞു. അവശനിലയിലായിരുന്ന തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

Eng­lish Summary:Seven of the 19 labor­ers who went miss­ing from the bor­der have been found
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.