വടക്കന്‍ കശ്മീരിലെ ബാരമുള്ളയില്‍ നിന്ന് ഏഴ് ഭീകരരെ പിടികൂടി. അറസ്റ്റിലായവര്‍ അല്‍ ബാദര്‍ ഭീകരവാദ സംഘടനയിലെ അംഗങ്ങളാണ്. ഇതില്‍ നാലുപേര്‍ കൊടും ഭീകരരാണെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു.
സോപോറിലെ വിവിധ ഇടങ്ങളില്‍ അല്‍ ബാദര്‍ സംഘം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. റവൂച്ച റാഫിയാബാദില്‍ നിന്നാണ് ഇവര്‍ പിടിയിലായതെന്ന് പൊലീസ് വക്താവ് അറിയിച്ചു.
രണ്ടു വര്‍ഷമായി അല്‍ ബാദറില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരില്‍ നിന്നും ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍, പണം എന്നിവ കണ്ടെടുത്തു. റവൂച്ച റാഫിയാബാദ് സ്വദേശിയായ വാരിസ് താന്ത്രി, സോപോറില്‍ നിന്നുള്ള ആമിര്‍ സുല്‍ത്താന്‍ വാനി, ഹന്ദ്‌വാരയില്‍ നിന്നുള്ള താരിഖ് അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായ കൊടും ഭീകരര്‍. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
English Summary: Seven terrorists arrested in Kashmir
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.