22 January 2026, Thursday

കിണറ്റില്‍ വീണത് ഏഴ് കാട്ടുപന്നികള്‍; ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പന്നികളെ വെടിവച്ച് കൊന്നു

Janayugom Webdesk
കോഴിക്കോട്
December 23, 2025 8:57 pm

കോഴിക്കോട് കിണറ്റില്‍ വീണ ഏഴ് കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു. നാദാപുരത്തിനടുത്ത് പുറമേരിയിലാണ് സംഭവം. സഫിയ എന്ന വീട്ടുടമസ്ഥന്റെ കിണറ്റിലാണ് പന്നികള്‍ വീണത്. കിണറ്റില്‍ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പന്നികളെ കണ്ടത്. ഉടൻ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തി പന്നികളെ വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. നാല് വലിയ പന്നികളും മൂന്ന് ചെറിയ പന്നികളുമാണ് ഉണ്ടായിരുന്നത്. പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ജഡം പുറത്തെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.