22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
December 4, 2024
December 1, 2024
November 27, 2024
November 26, 2024
November 25, 2024
November 24, 2024
November 23, 2024
November 20, 2024

മഹാരാഷ്‌ട്രയിൽ പതിനേഴുകാരൻ സഹോദരിയുടെ തലവെട്ടി; കഴുത്തറുക്കാൻ പിടിച്ചുവച്ചത്‌ അമ്മ

Janayugom Webdesk
മുംബൈ
December 6, 2021 12:46 pm

ഔറംഗബാദിൽ പതിനേഴുകാരൻ സഹോദരിയുടെ തലവെട്ടി കൊലപ്പെടുത്തി. കൃതി (19) ആണ്‌ കൊല്ലപ്പെട്ടത്‌. അമ്മയാണ്‌ കഴുത്തറുക്കാൻ മകളെ പിടിച്ചുവച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രണയിച്ച് വിവാഹം കഴിച്ചതിനായിരുന്നു ക്രൂര കൊലപാതകം.വെട്ടിയെടുത്ത തലയുമായി തെരുവിൽ നടന്നശേഷമാണ്‌ ഇയാൾ പൊലീസിൽ കീഴടങ്ങിയത്‌. സംഭവത്തിൽ അമ്മയെയും മകനെയും പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊലക്ക് ശേഷം അറുത്തെടുത്ത തലക്കൊപ്പം അമ്മയും മകനും ഫോട്ടോ എടുത്തതായും പൊലീസ് പറഞ്ഞു.

ഇഷ്‌ടപ്പെട്ട ആളെ കൃതി വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്‌ക്ക്‌ കാരണമെന്ന്‌ പൊലീസ്‌ പറഞ്ഞു. കഴിഞ്ഞ ജൂണിലായിരുന്നു വൈജാപുരിലുള്ള യുവാവുമായി കൃതിയുടെ വിവാഹം. സംസാരിക്കണമെന്ന്‌ പറഞ്ഞ്‌ അമ്മയും സഹോദരനും ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇവർക്ക്‌ ചായ ഉണ്ടാക്കുന്നതിനിടയിൽ അടുക്കളയിൽ വച്ചാണ്‌ കൊലപ്പെടുത്തിയത്‌. അമ്മ പിറകിൽനിന്ന്‌ കാലിൽ പിടിച്ചുവച്ചശേഷം സഹോദരൻ കത്തികൊണ്ട്‌ കഴുത്ത്‌ അറുക്കുകയായിരുന്നു.
eng­lish summary;Seventeen-year-old beheads sis­ter in Maharashtra
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.