
തിരുമേനി മുതുവത്ത് സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ തിരുമേനി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ലക്ഷ്മി ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് അപകടം. പയ്യന്നൂരിലേക്ക് യാത്ര തിരിച്ച് ബസ് തിരുമേനി മുതുവം വളവില്‍ താഴ്ചയിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. ബസ് ഡ്രൈവര്‍ നല്ലോ പുഴയിലെ അഖില്‍ തോമസ്(38), കണ്ടക്ടര്‍ മുളപ്രയിലെ സൂരജ്(34), യാത്രക്കാരായ മുതുവം സ്വദേശിയും വിദ്യാര്‍ത്ഥിയുമായ അലന്‍(10), മുതുവത്തെ കെ ജോസഫ്(80)തോട്ടത്തില്‍ തോമസ്(50), ഡോളി തോമസ്(39), തിരുമേനയിലെ ഷീബ943), മുതുവത്തെ ജോസഫ് ദേവസ്യ, ജെസിന്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെറുപുഴ സഹകരണ ആശുത്രിയിലും സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രിയിലും തലക്ക് സാരമായി പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാള്‍ തോട്ടിലെ വെള്ളത്തില്‍ അകപ്പെട്ടിരുന്നുവെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.