23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 5, 2024
November 30, 2024
November 29, 2024
November 28, 2024
November 8, 2024
November 6, 2024
November 5, 2024
October 30, 2024
October 30, 2024

വീണ്ടും ട്രെയിൻ അപകടം; ബംഗാളിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു, 12 ബോഗികൾ പാളം തെറ്റി

Janayugom Webdesk
കൊൽക്കത്ത
June 25, 2023 10:25 am

പശ്ചിമബംഗാളിൽ രണ്ട് ചരക്ക് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. ട്രെയിനുകളുടെ 12 ബോഗികൾ പാളം തെറ്റി. ബാങ്കുരയിലെ ഒൺഡ റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഒരു ലോക്കോപൈലറ്റിന് പരിക്കേറ്റതായി റെയിൽവേ സ്ഥിരീകരിച്ചു. സിഗ്നൽ പ്രശ്നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

അപകടത്തെ തുടർന്ന് മേഖലയിലെ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ഒഡിഷയിലെ ബാലസോറിൽ രണ്ട് ട്രെയിനുകൾ പാളംതെറ്റിയുണ്ടായ അപകടത്തിൽ മുന്നൂറിന് അടുത്ത് ആളുകൾ മരിച്ച സംഭവം നടന്ന് ആഴ്ചകൾക്ക് പിന്നാലെയാണ് സിഗ്നലിൽ തെറ്റി വീണ്ടും ട്രെയിനുകൾ അപകടത്തില്‍പ്പെട്ടിരിക്കുന്നത്.

Eng­lish Sum­ma­ry: Sev­er­al Wag­ons Derail After 2 Goods Train Col­lide In Bengal
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.