23 January 2026, Friday

കടുത്ത വയറുവേദന; 41കാരിയുടെ വയറ്റില്‍ 15 കിലോയുള്ള മു‍ഴ

Janayugom Webdesk
ഭോപ്പാല്‍
August 9, 2023 6:54 pm

കടുത്ത വയറുവേദനയുമായി എത്തിയ 49 കിലോ ഭാരമു‍ള്ള യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് 15 കിലോ ഭാരമുള്ള ഭീമന്‍ മു‍ഴ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഇൻഡോറിലെ ഇൻഡക്സ് ആശുപത്രിയിൽ എത്തിയ ആഷ്ത എന്ന യുവതിയുടെ വയറ്റിലാണ് ഈ ഭീമന്‍ മുഴ കണ്ടെത്തിയത്. പന്ത്രണ്ടോളം ഡോക്ടർമാർ രണ്ടു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് ഇവരുടെ വയറ്റിൽനിന്നും മുഴ നീക്കിയത്.

അതീവ ജാഗ്രതയോടെയാണ് 41കാരിയുടെ ശസ്ത്രക്രിയ പൂർത്തീകരിച്ചതെന്നും ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡോ.അതുൽ വ്യാസ് പറഞ്ഞു. മുഴ നിരവധി നാഡികളാൽ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നെന്നും വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്താന്‍ കഴിഞ്ഞതെന്ന് ഡോക്ടർ പറഞ്ഞു.

വയറ്റിൽ നീരുവീക്കത്തിനും ഭാരം കൂടുന്നതിനും കാരണമായി. കൂടാതെ മുഴ പൊട്ടാറായ നിലയിലായിരുന്നെന്നും ഇത് വൻ അപകടം വിളിച്ചുവരുത്തിയേനെയെന്നും ഡോക്ടർ പറഞ്ഞു. നിലവിൽ യുവതി അപകടനില തരണം ചെയ്തെന്നും ഡോക്ടർമാർ അറിയിച്ചു.

Eng­lish Sum­ma­ry; severe abdom­i­nal pain; A 41-year-old woman has a 15 kg tumor in her stomach

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.