അസാമിൽ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാനത്തെ 22.17 ലക്ഷം ആളുകൾ പ്രളയ ദുരിതത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.
പ്രളയത്തിലും മണ്ണിടിച്ചിലിലുമായി 174 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. കച്ചാർ ജില്ലയിലാണ് പ്രളയം ഏറ്റവുമധികം ദുരിതം വിതച്ചത്. 12.32 ലക്ഷത്തോളം ആളുകളെയാണ് ജില്ലയിൽ പ്രളയബാധിതരായത്.
പ്രധാന നദികളെല്ലാം അപകടകരമായ വിധത്തിൽ കര കവിഞ്ഞ് ഒഴുകുകയാണ്. 50, 714 ഹെക്ടർ കൃഷി ഭൂമിയും നശിച്ചു. 23 ജില്ലകളിലായി 404 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 138 കേന്ദ്രങ്ങൾ വഴി പ്രളയ ബാധിതർക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നുമുണ്ട്.
English summary;Severe floods in Assam; The death toll was 174
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.