2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

February 8, 2025
January 23, 2025
January 17, 2025
January 15, 2025
February 1, 2024
January 8, 2024
December 5, 2023
December 4, 2023
November 11, 2023
November 9, 2023

ലെെംഗികാതിക്രമം: ലോകാരോഗ്യസംഘടനയിലെ ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി

Janayugom Webdesk
ജെനീവ
November 2, 2022 7:22 pm

ലൈംഗീകതിക്രമ പരാതിയെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ പുറത്താക്കി. കഴിഞ്ഞ മാസം നടന്ന യോഗത്തിനിടെ ഏജന്‍സിയിടെ സീനിയര്‍ മാനേജര്‍ ലൈംഗീകാതിക്രമം നടത്തിയെന്ന് കാണിച്ച് ബ്രിട്ടീഷ് യുവ ഡോക്ടറായ റോസി ജെയിംസാണ് പരാതി നല്‍കിയത്.
കഴിഞ്ഞ മാസം 16 മുതല്‍ 18 വരെ ബെര്‍ലിനില്‍ നടന്ന ലോകാരോഗ്യ ഉച്ചകോടിക്കിടെയായിരുന്നു സംഭവം. ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലാണ് റോസി സേവനമനുഷ്ഠിക്കുന്നത്. എതിര്‍ത്തിട്ടും തുടര്‍ച്ചയായി സ്പര്‍ശിക്കുകയും താമസിക്കുന്ന ഹോട്ടല്‍ റൂമിന്റെ വിവരങ്ങള്‍ ചോദിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
റോസിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ലോകാരോഗ്യസംഘടനാ വക്താവ് പറ‌‌ഞ്ഞു. സ്വിസ് സ്വകാര്യത നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താതെയാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തന്റെ ഭരണകാലയളവില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. 

Eng­lish Sum­ma­ry: Sex abuse: Top WHO offi­cial sacked

You may also like this video

YouTube video player

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025
April 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.