ജൂനിയര്‍ ഡോക്ടറെ ലൈംഗീകമായി ആക്രമിക്കാന്‍ ശ്രമിച്ച ലോകാരോഗ്യ സംഘനയുടെ (ഡബ്ല്യുഎച്ച്ഒ) സീനിയര്‍ മാനേജറെ പുറത്താക്കി. ടെമോ വഖാനിവാലു എന്നയാള്‍ക്കെതിരെയാണ് പുറത്താക്കിയത്. ജനീവയിലെ ഡബ്ല്യുഎച്ച്ഒ ആസ്ഥാനത്ത് പകരാത്ത രോഗങ്ങളുമായി ബന്ധപ്പെട്ട യൂണിറ്റിന്റെ തലവനാണ് ഫിജിയന്‍ ഡോക്ടറായ ടെമോ വഖാനിവാലു.
ബ്രിട്ടനില്‍ നിന്നുള്ള ജൂനിയര്‍ ഡോക്ടറുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങളെല്ലാം വഖാനിവാലു നിഷേധിച്ചിരിന്നു. എന്നാല്‍ തെളിവുകളെല്ലാം വഖാനിവാലുവിന് എതിരായിരിന്നു. ഡോക്ടറെ പുറത്താക്കിയ വിവരം ഡബ്ല്യുഎച്ച്ഒ വക്താവ് മാഴ്‌സിയ പൂലെ ആണ് പുറത്തുവിട്ടത്. സംഘടനയില്‍ ആര്‍ക്കെതിരെ ആയാലും ലൈംഗീകാതിക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു.
ഇംഗ്ലണ്ടിന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന ഡോ. റോസി ജെയിംസ് ആണ് ട്വിറ്ററിലൂടെ വഖാനിവാലുവിനെതിരെ കഴിഞ്ഞ ഒക്ടോബറില്‍ പരാതി ഉന്നയിച്ചത്.
English Sammury: WHO manager sacked for trying to sexually assault junior doctor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.