22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 15, 2024
November 14, 2024
November 9, 2024
October 25, 2024
October 21, 2024
October 18, 2024
October 18, 2024
October 14, 2024
October 14, 2024

പരാതി വൈകിയതിന്റെ പേരില്‍ ലൈംഗികാതിക്രമ കേസുകള്‍ ഉപേക്ഷിക്കാനാകില്ല; ഹൈക്കോടതി

Janayugom Webdesk
July 5, 2022 11:12 am

പരമ്പരാഗത മൂല്യങ്ങളാല്‍ ബന്ധിതമായ സമൂഹത്തില്‍ പരാതി നല്‍കാന്‍ വൈകിയതിന്റെ പേരില്‍ ലൈംഗികാതിക്രമക്കേസുകളിലെ പ്രോസിക്യൂഷന്‍ നടപടികള്‍ ഉപേക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം കേസുകളില്‍ പീഡിപ്പിക്കപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും മനസ്സിനെ അലട്ടുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. അതിനാല്‍ മറ്റുകേസുകളിലുണ്ടാകുന്ന കാലതാമസംപോലെ ഇതിനെ കാണാനാകില്ലെന്നും ജസ്റ്റിസ് കൗസഗര്‍ എടപ്പഗത്ത് അഭിപ്രായപ്പെട്ടു.

മകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. പ്രോസിക്യൂഷന്‍ കേസില്‍ സംശയമോ ദുരൂഹതയോ ഉണ്ടാകുമ്പോഴെ പരാതി വൈകിയെന്നത് പരിഗണനാ വിഷയമാകുന്നുള്ളുവെന്നും സിംഗിള്‍ ബെഞ്ച് ഓര്‍മ്മപ്പെടുത്തി.

പോക്‌സോ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിരുന്നെങ്കിലും ഈ കുറ്റം വിചാരണക്കോടതി ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചത്. സംഭവത്തില്‍ ഒരുവര്‍ഷം കഴിഞ്ഞാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നായിരുന്നു അപ്പീലീലെ പ്രധാനവാദം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതിയുടെ കണ്ടെത്തല്‍ കോടതി ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍, തടവുശിക്ഷ മൂന്ന് വര്‍ഷമായി വെട്ടിക്കുറച്ചു.

Eng­lish Sum­ma­ry: Sex­u­al assault cas­es can­not be dropped because of late com­plaints; High Court

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.