14 January 2026, Wednesday

Related news

January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 9, 2026
January 7, 2026
January 6, 2026
January 3, 2026
January 3, 2026
January 2, 2026

ലൈംഗികാതിക്രമം: സിആര്‍പിഎഫ് ഡിഐജിയെ പിരിച്ചുവിട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
June 1, 2024 7:09 pm

ലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സിആര്‍പിഎഫ് ഡിഐജിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ചീഫ് സ്‌പോര്‍ട്‌സ് ഓഫിസര്‍ കൂടിയായ ഖജന്‍ സിങ്ങിനെയാണ് സര്‍വീസില്‍ നിന്ന് നീക്കിയത്. കഴിഞ്ഞ മാസം 30നാണ് രാഷ്ട്രപതി ഓഫിസിൽ നിന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
സിആര്‍പിഎഫിലെ വനിതാ സേനാംഗങ്ങള്‍ ഖജന്‍ സിങ്ങിനെതിരെ നല്‍കിയ പരാതിയിലാണ് നടപടി. ആഭ്യന്തര അന്വേഷണത്തില്‍ സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് യുപിഎസ്‌സിക്ക് സമര്‍പ്പിക്കുകയും ഖജന്‍ സിങ്ങിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകയുമായിരുന്നു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ഖജന്‍ സിങ്ങിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
1986ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വ്യക്തിയാണ് ഖജന്‍ സിങ്. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ നീന്തലിലായിരുന്നു നേട്ടം. 1951ന് ശേഷം നീന്തലില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ വെള്ളി മെഡലായിരുന്നു ഇത്. ഏകദേശം 3.25 ലക്ഷം ഉദ്യോഗസ്ഥരുള്ള സിആർപിഎഫ് 1986ലാണ് ആദ്യമായി സ്ത്രീകളെ കോംബാറ്റ് റാങ്കിൽ ഉൾപ്പെടുത്തിയത്. നിലവിൽ ആറ് വനിതാ ബറ്റാലിയനുകളിലായി ആകെ 8,000 വനിതാ ഉദ്യോഗസ്ഥരുണ്ട്.

Eng­lish sum­ma­ry; Sex­u­al assault: CRPF sus­pend­ed DIG
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.