23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 25, 2024
November 20, 2024
November 19, 2024
November 8, 2024
October 22, 2024
September 27, 2024
September 5, 2024
September 3, 2024
June 23, 2024

ഡേ കെയറിലെ കുട്ടികളോട് ലൈംഗികാതിക്രമം; ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു

Janayugom Webdesk
വാഷിങ്ടണ്‍
July 29, 2022 2:37 pm

ഡേ കെയറിലെ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ മുന്‍ പൊലീസ് ഓഫീസറായ ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു. ജെയിംസ് വീംസി (57)നെതിരെ നേരത്തെയും ലൈംഗികാതിക്രമക്കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. വെടിയേറ്റ് ചികിത്സയില്‍ കഴിയുകയാണ് ഇയാള്‍. വാഷിങ്ടണിലാണ് സംഭവം.

ഭാര്യ നടത്തുന്ന ഡേ കെയറിലെ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയത് ചോദ്യം ചെയ്തപ്പോളാണ് ഇരുവരും തമ്മില്‍ തര്‍ക്കത്തിലാകുന്നത്. ഇതിന് തുടര്‍ന്ന് 50 കാരിയായ ഭാര്യ ജെയിംസ് വീംസിനെതിരെ ലൈംഗികാതിക്രമക്കേസ് നേരത്തേ ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭാര്യയ്ക്കെതിരെ കൊലപാതശ്രമത്തിനും തോക്ക് കൈവശം വച്ചതിന് കേസെടുത്തു. ഭര്‍ത്താവിനെതിരെ ലൈംഗികാതിക്രമക്കേസ് നേരത്തെ തന്നെ ചാര്‍ജ് ചെയ്തു. ഷന്‍ടേരി ബാള്‍ട്ടിമോര്‍ കൗണ്ടിയില്‍ ലില്‍ കിഡ്‌സ് എന്ന പേരില്‍ ഡേ കെയര്‍ നടത്തുകയാണ്. 

ഹോട്ടല്‍ മുറിയിലാണ് വെടിവയ്പ്പ് നടന്നത്. അവിടെ നിന്ന് ഒരു നോട്ട് ബുക്ക് പൊലീസ് കണ്ടെടുത്തിരുന്നു. ഒരാള്‍ തളര്‍ന്നുകിടക്കാന്‍ എങ്ങനെയാണ് വെടിവെക്കേണ്ടത് എന്ന് വിവരിക്കുന്നതാണ് ഈ പുസ്തകമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും പുസ്തകത്തിലെഴുതിയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. വീംസിനെതിരെ 13 ലൈംഗികാതിക്രമക്കേസുകളാണ് ഉള്ളത്. ഇയാള്‍ക്കെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചിച്ചു. ഇതില്‍ മൂന്നെണ്ണം കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമമാണ്.

Eng­lish Summary:Sexual assault of chil­dren in day care; Wife shot her husband
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.