
ആർഎസ്എസ് പ്രവർത്തകനായ കോട്ടയം സ്വദേശി അനന്തു അജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണക്ക് നിലവിൽ കേസെടുക്കാൻ കഴിയില്ലെന്ന് അന്വേഷണസംഘത്തിന് നിയമോപദേശം. എന്നാൽ, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് കേസെടുക്കാമെന്നും നിയമോപദേശത്തിൽ പറയുന്നു. തമ്പാനൂരിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തമ്പാനൂർ പൊലീസ്, കേസ് പൊൻകുന്നം പൊലീസിന് കൈമാറും. ആർഎസ്എസ് പ്രവർത്തകനായ നിതീഷ് മുരളീധരനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് അനന്തു അജി ജീവനൊടുക്കിയത്. ആത്മഹത്യക്ക് മുമ്പ് റെക്കോർഡ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്ത വീഡിയോയാണ് മരണശേഷം പുറത്തുവന്നത്.
നിതീഷ് മുരളീധരനാണ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് അനന്തുവിന്റെ വെളിപ്പെടുത്തൽ. തനിക്ക് മൂന്ന് വയസുള്ളപ്പോൾ മുതൽ ഇയാൾ പീഡിപ്പിക്കാൻ തുടങ്ങിയെന്നും ഇത് കാരണം താൻ ഒസിഡി രോഗിയായി മാറിയെന്നും വീഡിയോയിൽ പറയുന്നു.
ആർഎസ്എസ് ശാഖകളിലും ക്യാമ്പുകളിലും ശാരീരികവും മാനസികവും ലൈംഗികവുമായ ചൂഷണങ്ങൾ നടക്കുന്നുണ്ടെന്നും അനന്തു ആരോപിക്കുന്നു.
ആത്മഹത്യാക്കുറിപ്പിലും വീഡിയോയിലും പേര് വെളിപ്പെടുത്തിയ നിതീഷ് മുരളീധരനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇയാളെ സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങൾ കാഞ്ഞിരപ്പള്ളിയിലെത്തി തമ്പാനൂർ പൊലീസ് ശേഖരിച്ചിരുന്നു. നിലവിൽ ഇയാൾ ഒളിവിലാണെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.