
യുകെയിലെ ലങ്കാഷെയറില്‍ അഞ്ച് സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇന്ത്യന്‍ ഡോക്ടര്‍ക്ക് ഇന്ന് ശിക്ഷ വിധിക്കും. ഹൃദ്രോഗ വിദഗ്ധനായ അമല്‍ ബോസിനാണ് ഇന്ന് ശിക്ഷ വിധിക്കുന്നത്. ഇയാള്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളും പുറത്ത് വന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ലങ്കാഷെയറിലെ ബ്ലാക്ക് പൂള്‍ വിക്ടോറിയ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണ് അഞ്ച് സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചത്. ഈ കേസില്‍ അമല്‍ ബോസ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
സ്ത്രീകളെ ലൈംഗീകമായി അധിക്ഷേപിക്കുന്ന കമന്റുകളും ഇയാള്‍ പറയാറുണ്ടായിരുന്നു. മേലുദ്യോഗസ്ഥനായതിനാല്‍ ചോദ്യം ചെയ്യാനും പ്രതികരിക്കാനും എല്ലാവരും മടിച്ചു. ചെറുപ്പക്കാരികളായ സ്ത്രീകളെ മാത്രമായിരുന്നു ഇയാളുടെ ലക്ഷ്യം. ശസ്ത്രക്രിയയ്ക്ക് സഹായിക്കുന്ന ആരോഗ്യപ്രവര്‍ത്തകയെയും അമല്‍ ബോസ് കയറിപ്പിടിച്ചിരുന്നതായി പരാതിയുണ്ട്. കേസില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.