18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 11, 2024
December 10, 2024
December 9, 2024
December 6, 2024
November 28, 2024
November 26, 2024
November 21, 2024
November 14, 2024
November 9, 2024

സ്ത്രീയുടെ മൃതദേഹത്തോട് ചെയ്യുന്ന ലൈംഗിക അതിക്രമം പീഡനമായി കാണാനാവില്ല; കര്‍ണാടക ഹൈക്കോടതി

Janayugom Webdesk
ബെംഗളുരു
June 2, 2023 1:58 pm

സ്ത്രീയുടെ മൃതദേഹത്തോട് നടത്തുന്ന ലൈംഗിക അതിക്രമത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. 21കാരിയെ കൊലപ്പെടുത്തി മൃതദേഹത്തോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസില്‍ യുവാവിനെ കുറ്റവിമുക്തനാക്കിയ ശേഷമാണ് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാല്‍ 21 കാരിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന്റെ ജീവപരന്ത്യം ശിക്ഷ കര്‍ണാടക ഹൈക്കോടതി ശരിവച്ചു.

2015ല്‍ കര്‍ണാടകയിലെ തുംകുരുവില്‍ 21 കാരിയെ കൊല ചെയ്ത് പീഡിപ്പിച്ചുവെന്ന കേസിലെ വിചാരണ കോടതിയുടെ തീരുമാനത്തിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീയുടെ മൃതദേഹത്തോട് ലൈംഗിക അതിക്രമം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 377ാം വകുപ്പിന് കീഴില്‍ വരില്ലെന്നാണ് ജസ്റ്റിസ് ബി വീരപ്പയും ജസ്റ്റിസ് വെങ്കടേഷ് നായിക്കും അടങ്ങിയ കര്‍ണാടക ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചത്. മൃതദേഹത്തോട് ചെയ്യുന്ന ലൈംഗിക അതിക്രമങ്ങള്‍ (നെക്രോഫീലിയ) കുറ്റകരമാക്കാന്‍ 377ാം വകുപ്പില്‍ ഭേദഗതി വരുത്തണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

eng­lish sum­ma­ry; Sex­u­al vio­lence against a wom­an’s body can­not be con­sid­ered tor­ture; High Court of Karnataka

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.