22 January 2026, Thursday

കോണ്‍ഗ്രസിന്റെ നാണംകെട്ട രാഷ്ട്രീയ നിലപാട് ബിജെപിക്ക് വേണ്ടി: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 23, 2023 6:36 pm

ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്ന നാണംകെട്ട രാഷ്ട്രീയ നിലപാടാണ് കോണ്‍ഗ്രസിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ മുന്നോട്ട് പോക്കിന് കേന്ദ്രം തടസം നില്‍ക്കുന്നുവെന്നും ഇതാണ് ജനസമക്ഷം അവതരിപ്പിക്കുന്നതെന്നും തിരുവനന്തപുരം നേമം നവകേരളസദസില്‍ മുഖ്യമന്ത്രി പറഞ്ഞു. ബിജെപി എന്ന രാഷ്ട്രീയകക്ഷിക്ക് എതിരായി സംഘടിപ്പിക്കുന്ന പരിപാടിയല്ല നവകേരള സദസെന്നും ബിജെപിയെക്കാളും ഇക്കാര്യത്തില്‍ വിഷമം പറഞ്ഞു നടക്കുന്നത് പ്രതിരക്ഷ നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവാണ് ഈ പരിപാടി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ ബഹിഷ്‌കരിക്കുന്നു എന്ന് പറഞ്ഞിരുന്നു. ബിജെപിയോടുള്ള പ്രത്യേക ആത്മബന്ധത്തിന്റെ ഫലമായിട്ടാണ് കോണ്‍ഗ്രസിന്റെ ബഹിഷ്‌കരണം. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്ന നാണംകെട്ട രാഷ്ട്രീയ നിലപാടാണ് കോണ്‍ഗ്രസിന്റെ. അവസരവാദ കളിക്ക് അവര്‍ക്കൊന്നും ഒരു വിഷമവും ഉണ്ടായിട്ടില്ല. തങ്ങള്‍ക്കൊപ്പം ബിജെപി വേണം എന്നതാണ് നിലപാട്. നാല് സീറ്റിനു വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കാന്‍ കൂട്ടാക്കാത്തവരാണ് കോണ്‍ഗ്രസ് എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary;Shameless polit­i­cal stand of Con­gress for BJP: Chief Minister
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.