22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
November 13, 2024
August 23, 2024
June 6, 2024
February 24, 2024
February 13, 2024
February 7, 2024
February 6, 2024
January 9, 2024
October 13, 2023

കര്‍ഷകരുടെ ക്ഷേമത്തിനായി മഹാരാഷ്ട്രയില്‍ ഭരണമാറ്റം അനിവാര്യം : ശരദ് പവാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 13, 2024 4:39 pm

രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമെന്ന ഖ്യാതി മഹാരാഷ്ട്രയ്ക്ക് നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം നിലവിലെ ഇവിടുത്തെ ഭരണാധികാരികള്‍ക്കാണെന്ന് എന്‍സിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശരദ്പവാര്‍. ആദിവാസികളുടെയും, കര്‍ഷകരുടെയും ക്ഷേമത്തിനായി ഭരണമാറ്റം അനിവാര്യമാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

നാസിക്കില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പവാര്‍. ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാനുള്ള മോഡിയുടെ ശ്രമത്തിന് തടയിടാൻ കഴിഞ്ഞത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം വി എ സഖ്യത്തിന് കൂടുതൽ സീറ്റുകൾ മഹാരാഷ്ട്രയിൽ നേടാൻ കഴിഞ്ഞത് കൊണ്ടാണെന്നും ശരദ് പവാർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.