ഷാർജ അന്ത്രാഷ്ട്ര പുസ്തകോത്സവത്തിലെ ഇന്ത്യൻ അസോസിയേഷൻ സ്റ്റാൾ ഡോ. എം കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. വൈ എ റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി വി നസിർ സ്വാഗതവും ജോയിന്റ് ട്രഷ്രറർ ബാബു വർഗീസ് നന്ദിയും പറഞ്ഞു. സജീവ് ജോസഫ് എംഎൽഎ ആസംസനേർന്നു. വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയിന്റ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയി മാത്യു, സാം വർഗീസ്, പ്രദീഷ് ചിതറ, കെ ടി നായർ, എം ഹരിലാൽ, കെ സുനിൽരാജ്, അബ്ദുൾ മനാഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പ്രഭാത് ബുക്ക് ഹൗസിന്റെ സ്റ്റാൾ ഉദ്ഘാടനം
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രഭാത് ബുക്ക് ഹൗസിന്റെ സ്റ്റാൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ചെയർമാൻ സി ദിവാകരനും പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണിയും സംയുക്തമായാണ് പ്രഭാത് സ്റ്റാള്‍ ഉദ്ഘാടനം ചെയ്തത്. പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ് ഹനീഫാറാവുത്തർ, ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ പി ജോൺസൺ, യുവകലാസാഹിതി യുഎഇ സംഘടനാ കമ്മിറ്റികളുടെ കോഓർഡിനേഷൻ സെക്രട്ടറി പ്രശാന്ത് ആലപ്പുഴ, അസിസ്റ്റന്റ് സെക്രട്ടറി വിൽസൺ തോമസ്, യുവകലാസാഹിതി യുഎഇ ജനറൽ സെക്രട്ടറി ബിജു ശങ്കർ, ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം പ്രദീഷ് ചിതറ, അജിത്കുമാർ, ജിബി ബേബി, രാജേഷ്, അഭിലാഷ്, സർഗറോയ്, സുന്ദരി ദാസ്, അഡ്വ. യൂനുസ് കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.
English Summary: indian association of sharjah stall oppened in sharjah book festival 2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.