താളമേളങ്ങളും വൈവിദ്ധ്യമായ കലാവിരുന്നുമായി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പുതുവത്സരം ആഘോഷിച്ചു. ഫെസ്റ്റിവൽ കമ്മിറ്റിയാണ് സദനം മേളോത്സവം എന്ന പേരിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ്സ്, ഇന്റഫർമേഷൻ, കൾച്ചർ ആന്റ് ലേബർ കോൺസൽ തദു മമു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. വൈ എ റഹീം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി വി നസീർ സ്വാഗതവും ട്രഷറർ ശ്രീനാഥ് കാടഞ്ചരി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മാത്യു ജോൺ,ജോയിന്റ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്,ജോയിന്റ് ട്രഷറർ ബാബു വർഗീസ്, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ഷാജു നായർ എന്നിവർചടങ്ങിൽ സംബന്ധിച്ചു.
കല്ലൂർ ഉണ്ണികൃഷൻ മാരാർ,സദനം രാജേഷ് മാരാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.101 കലാകാരന്മാർ അണിനിരന്ന പഞ്ചാരി-അടന്ദ മേളവും 20 അഭിനേതാക്കളെ അണിനിരത്തി സുരേഷ് കൃഷ്ണ രചനയും സംവിധാനവും ഗാനങ്ങളും നിർവഹിച്ച അനന്തപുരി തിയേറ്റേഴ്സിൻെറ സ്നേഹപ്പെരുമ എന്ന ലഹരി വിരുദ്ധ സന്ദേശം നൽകുന്ന നാടകവും ഏറെ ശ്രദ്ധയമായി.ലഹരി മുക്ത നവകേരള സൃഷ്ടിക്കായി, കലാലയങ്ങളെ കൊലക്കളമാക്കുന്ന ലഹരി വിപത്തിന്റെ ക്രൂരതകൾ രംഗത്ത് അവതരിപ്പിച്ച നാടകത്തിനൊടുവിൽ കാഴ്ചക്കാരെ കൂടി പങ്കാളികളാക്കി ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.
English Summary: Sharjah Indian Association celebrated New Year
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.