ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കീഴിലുള്ള സ്‌കൂളുകളിലെയും നഴ്‌സറിയിലെയും അനധ്യാപകരുടെ കൂട്ടായ്മ (എൻടിഎസ്) ഒരുമിച്ചൊരോണം എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ജുവൈസ ബ്രാഞ്ചിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. എൻടിഎസ് പ്രസിഡന്റ് മണി തച്ചങ്കാട് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്,ട്രഷറർ ഷാജി ജോൺ,വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ യൂസഫ് സഗീർ, മുരളീധരൻ ഇടവന, പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ,മുഹമ്മദ് അമീൻ എന്നിവർ സംസാരിച്ചു.
വൈസ് പ്രിൻസിപ്പൽ ഷിഫ്‌ന നസ്‌റുദ്ദീൻ,ഹെഡ്മിസ്ട്രസ് ശൈലജ രവി,അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എ വി മധു,കെ കെ താലിബ്,പ്രഭാകരൻ പയ്യന്നൂർ, അനീസ് റഹ്മാൻ,ഫ്‌ളീറ്റ് ഇൻ ചാർജ് രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. വിവിധ മേഖലയിലെ പ്രവർത്തനങ്ങളിൽ മികവു കാണിച്ച മോനി ജോർജ്ജ്, കൃഷ്ണ ബി നായർ,അബ്ദുൽ റഹീം, സൈഫുദ്ദീൻ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.സ്കൂളിൽ നിന്നിും വിരമിക്കുന്ന അംഗം അഞ്ചു ടെൻസിന് യാത്രയയപ്പു നൽകി. ജനറൽ സെക്രട്ടറി മനോജ് കുമാർ സ്വാഗതവും ട്രഷറർ സജീവ് ഡി നന്ദിയും പറഞ്ഞു. ചെണ്ട മേളം, പുലികളി, മുത്തുക്കുട എന്നിവയുടെ അകമ്പടിയിൽ ഘോഷയാത്രയോടെയാണ് പരിപാടികൾ ആരംഭിച്ചത്.
അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, ഒപ്പന, നൃത്തങ്ങൾ , മുട്ടിപ്പാട്ട് തുടങ്ങിയവ ആഘോഷ രിപാടികൾക്ക് മാറ്റു കൂട്ടി. വിഭവ സമൃദ്ധമായ സദ്യയും നടന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ പി അബ്ദുൽ ഖാദർ, കൺവീനർമാരായ രഞ്ചിത്ത് എൻ ജി കോയ, സന്താഷി സി,സുരേഷ് പരപ്പ,പ്രസൂൺ, കാദർ എം തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. 15 വർഷമായി പ്രവർത്തിക്കുന്ന എൻടിഎസ് കൂട്ടായ്മ ഇതിനകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.