ഷാർജ എമിറേറ്റിലെ ഷാർജ റോഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ (SRTA ) കീഴിലുള്ള എല്ലാ ബസ്സുകളിലും ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഇനി മുതൽ യാത്രക്കാർക്ക് സൗജന്യ വൈഫൈ ലഭ്യമാകും. യാത്ര സൗകര്യങ്ങൾ വർദ്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് SRTA യാണ് പൊതു ബസ്സുകളിൽ ഈ സംവിധാനം ഒരുക്കിയത്. ഷാർജയിൽനിന്നും അബുദാബിയിലേയ്ക്കും ദുബായിലേയ്ക്കും റാസ് അൽ ഖൈമയിലേയ്ക്കും ഉൾപ്പെടെ പോകുന്ന ഇന്റർസിറ്റി ബസ്സുകളിലും ഇനി മുതൽ സൗജന്യമായി വൈഫൈ സേവനം ലഭ്യമാകും. യാത്രക്കാർക്ക് മൊബൈൽ നമ്പറോ ഇമൈലോ ഇല്ലാതെ തന്നെ ഈ സേവനം ഉപയോഗിക്കുവാൻ കഴിയും.
English Summary;Sharjah now has free Wi-Fi on buses and bus stations
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.