22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

July 19, 2024
May 30, 2024
April 21, 2024
April 21, 2024
April 7, 2024
April 7, 2024
March 18, 2024
March 12, 2024
March 1, 2024
February 11, 2024

ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കില്ലെന്ന് ശശി തരൂര്‍

ശശിതരൂര്‍, ഡി കെശിവകുമാര്‍ ബിജെപി ആശയത്തെ പിന്തുണയ്ക്കുന്നവരെന്ന് മന്ത്രി മുഹമ്മദ് റിയാസ് 
Janayugom Webdesk
തിരുവനന്തപുരം
January 23, 2024 3:27 pm

താന്‍ പോസ്റ്റ് ചെയ്ത രാംലല്ലയുടെ ചിത്രം തെററായി വ്യാഖ്യാനിച്ചെന്ന് ശശി തരൂര്‍.ജയ് ശ്രീറാം എന്നത് രാഷ്ട്രീയ മുദ്രാവാക്യമായതിനാല്‍ മനപൂര്‍വ്വം ഉപയോഗിച്ചു. സിയാറാം എന്ന് എഴുതിയത് മനപൂര്‍വ്വം. സ്വന്തം രീതിയില്‍ വിശ്വാസത്തെ മുന്നോട്ട് കൊണ്ടുപോകണം.അയോധ്യ ക്ഷേത്രത്തിൽ പോകുമെന്ന് ശശി തരൂർ ആവർത്തിച്ചു.

ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാൻ രാഷ്ട്രീയത്തിനല്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കില്ല. രാമനെ പ്രാർഥിക്കുന്നവരെല്ലാം ബിജെപിയുമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ശശി തരൂരിനും ഡികെ ശിവകുമാറിനും എതിരെ മന്ത്രി പിഎ മുഹമ്മദ്‌ റിയാസ് രംഗത്തെത്തി. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപി ആർഎസ്എസ് അനുഭാവം കാണിക്കുന്നുണ്ടെന്നും, മതരാഷ്ട്രീയ വാദത്തിന് എതിരായ രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നോട്ട് വെക്കേണ്ടതെന്നും മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു.

ബാബറി മസ്ജിദ് കേവലം ഒരു മുസ്ലിം മതാരാധന കേന്ദ്രം മാത്രം ആയിരുന്നില്ലെന്നും ശശി തരൂരിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ബിജെപി ആശയത്തിനുള്ള പിന്തുണയാണെന്നും മന്ത്രി പറഞ്ഞു. ഡികെ ശിവകുമാറും ഫേസ്ബുക്കിൽ പങ്കുവെച്ചത് ബിജെപി ആശയത്തിനുള്ള പിന്തുണയാണ്. ഭരണത്തെ മതവുമായി കൂട്ടിചേർക്കാൻ നോക്കുന്നു എന്നതാണ് പ്രശ്നമെന്നും ഈ രാഷ്ട്രീയത്തോടുള്ള ഐക്ക്യപ്പെടലാണ് കോൺഗ്രസ്സ് നേതാക്കളുടെ പിന്തുണഎന്നും മന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചു.

കേരളത്തിൽ ഇപ്പോൾ യുഡിഎഫ് ഭരണമായിരുന്നെങ്കിലും ഒരാഴ്ച ലീവ് കൊടുത്തേനെ. സ്ലീപ്പിങ് ഏജന്റുമാരായി കോൺഗ്രസുകാർ മാറുന്നു. മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനുള്ള ആർജ്ജവം കോൺഗ്രസിന് ഇല്ലാതെ പോകുന്നു, മന്ത്രി പറഞ്ഞു.

Eng­lish Summary:
Shashi Tha­roor will not give up Sri Rama to BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.