30 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 1, 2024
September 20, 2024
November 25, 2023
October 28, 2023
October 25, 2023
October 23, 2023
September 19, 2023
January 13, 2023
January 12, 2023
January 9, 2023

ഷവർമ ചോദിച്ചിട്ട് നൽകിയില്ല: യുവതിയെ ആക്രമിക്കാൻ ശ്രമം

Janayugom Webdesk
കൊല്ലം
October 1, 2024 8:46 am

പരവൂരിൽ ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് ആരോപിച്ച് യുവാക്കള്‍ കടയുടമയായ യുവതിയെ മർദിക്കാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതി സഹീറും മറ്റൊരു യുവാവും പരവൂരിലെ കടയിൽ ഷവർമ ചോദിച്ച് എത്തിയത്. എന്നാൽ രണ്ട് ഷവർമയാണ് ബാക്കിയുള്ളതെന്നും അത് നേരത്തേ ഓർഡർ എടുത്തതാണെന്നും കടയുടമ സോണിയ പറഞ്ഞു. ഷവർമ കിട്ടാതെ പോകില്ലെന്ന് വാശിപിടിച്ച സഹീർ ഓർഡർ അനുസരിച്ച് കടയിൽ തയാറാക്കിവച്ചിരുന്ന ഷവർമ എടുക്കാൻ ശ്രമം നടത്തി. ഇത് തടഞ്ഞ യുവതിയെ പ്രതി മർദിക്കാൻ ശ്രമിക്കുകകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. 

കടയിലെ തൊഴിലാളിയെയും പ്രതി ആക്രമിച്ചു. ഷവർമ കിട്ടില്ലെന്നാതോടെ കടയിൽ നാശനഷ്ടങ്ങൾ വരുത്തി. യുവാക്കൾ മദ്യ ലഹരിയിലായിരുന്നെന്നും കടയുടമ സോണിയ പറഞ്ഞു. നാട്ടുകാർ ഓടിക്കൂടിയതോടെ യുവാക്കൾ വന്ന വാഹനത്തിൽ രക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ ഒളിവിലായിരുന്ന സഹീറിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.