വടക്കുപടിഞ്ഞാറൻ സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഗ്രാമത്തിൽ തിങ്കളാഴ്ച സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ നാലു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇഡ്ലിബ് പ്രവിശ്യയിലെ മാറെത് അൽ-നാസൻ ഗ്രാമത്തെ ലക്ഷ്യമിട്ടായിരുന്നു സൈന്യത്തിന്റെ ഷെല്ലാക്രമണം.
സിറിയയുടെ അവസാന വിമത ശക്തികേന്ദ്രവും 30 ലക്ഷത്തിലധികം ആളുകൾ വസിക്കുന്നതുമാണ് ഇഡ്ലിബ് പ്രവിശ്യ. 2011ൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ കുടിയിറക്കപ്പെട്ടവരാണ് ഇവിടുത്തെ താമസക്കാരിൽ ഭൂരിഭാഗവും.
English summary;Shelling in Syria; Four students were killed
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.