19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2023
November 4, 2023
September 1, 2023
August 29, 2023
April 7, 2023
March 14, 2023
October 26, 2022
June 16, 2022
June 7, 2022
June 6, 2022

ഷിഗെല്ല; ആശങ്ക വേണ്ടെന്ന് ആരോഗ്യ പ്രവർത്തകർ

Janayugom Webdesk
കോഴിക്കോട്
April 28, 2022 3:06 pm

ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത കോഴിക്കോട് എരഞ്ഞിക്കൽ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജില്ലയിൽ നിലവിൽ ഒരാളിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേർക്ക് രോഗ ലക്ഷണങ്ങളുമുണ്ട്. എന്നാൽ ഇവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇക്കഴിഞ്ഞ 24 നാണ് എരഞ്ഞിക്കലിൽ ഏഴ് വയസുകാരിയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. രണ്ട് കുട്ടികളിൽ രോഗ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവർ സമീപത്ത് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തിരുന്നു. ഇവിടെ നിന്നാവാം രോഗം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം.

എന്നാൽ കൂടുതൽ പേരിൽ രോഗലക്ഷണം ഇതുവരെ കണ്ടെത്താത്തതിനാൽ രോഗ വ്യാപന സാധ്യയില്ലെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമീപ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.

പ്രദേശത്തെ മുഴുവൻ വീടുകളിലെ കിണറുകളിലും സൂപ്പർ ക്ലോറിനേഷൻ നടത്തിയിട്ടുണ്ട്. സ്ക്വോഡുകളായി ആരോഗ്യ പ്രവർത്തകർ ബോധവത്കരണവും തുടങ്ങി. രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷ പാനീയങ്ങളിൽ ശുചിത്വം ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

Eng­lish summary;Shigella; Health work­ers say no worries

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.