3 May 2024, Friday

Related news

April 7, 2023
October 26, 2022
June 16, 2022
June 7, 2022
June 6, 2022
May 27, 2022
May 17, 2022
May 4, 2022
May 3, 2022
April 28, 2022

പാലക്കാട് ഷിഗല്ല സ്ഥിരീകരിച്ചു

Janayugom Webdesk
June 7, 2022 11:37 pm

അലനല്ലൂർ ബ്ലോക്കിൽഷിഗല്ല സ്ഥിരീകരിച്ചു. ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ സന്ദർശിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. നിലവിൽ ഷിഗല്ല രോഗവുമായി ബന്ധപ്പെട്ട മറ്റ് കേസുകൾ ഒന്നും തന്നെ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും എന്നാൽ ജാഗരൂകരായിരിക്കണം എന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
അലനല്ലൂർ ബ്ലോക്കിൽ ഷിഗല്ല റിപ്പോർട്ട് ചെയ്ത മൂന്ന് വാർഡുകളിൽ അടുത്ത മൂന്ന് ആഴ്ചകളിൽ ആശാ പ്രവർത്തകർ എല്ലാ വീടുകളിലും നേരിട്ട് സന്ദർശിക്കുകയും ഷിഗല്ലയുമായി ബന്ധപ്പെട്ട ഏതെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും.

Eng­lish Sum­ma­ry: Shigel­la con­firmed in palakkad

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.