24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
January 23, 2024
January 2, 2024
December 15, 2023
September 24, 2023
September 12, 2023
August 18, 2023
April 7, 2023
March 27, 2023
March 2, 2023

ഷിഗെല്ല: തൃശൂരിൽ ആരോഗ്യ വകുപ്പ് പരിശോധനയിൽ ബേക്കറി പൂട്ടിച്ചു

Janayugom Webdesk
തൃശൂർ
May 27, 2022 2:18 pm

തൃശൂരിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ച ഗവണ്‍മെന്റ് എൻജിനീയറിങ് കോളജ് പരിസരത്തെ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ശുചിത്വമില്ലായ്മ കണ്ടെത്തിയ ബേക്കറി അധികൃതർ അടപ്പിച്ചു. മൂന്ന് കടകൾക്ക് മുന്നറിയിപ്പു നൽകി.

എൻജിനീയറിങ് കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥിക്ക് ആണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്.

കടകൾ, ഹോട്ടലുകൾ, ശീതള പാനീയ വിൽപ്പന കേന്ദ്രങ്ങൾ, ലഘു ഭക്ഷണ ശാലകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി. വയറിളക്കം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളുള്ള മുപ്പതോളം വിദ്യാർത്ഥികളുണ്ട്. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികളിൽ രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്.

Eng­lish summary;Shigella: In Thris­sur, the health depart­ment closed the bak­ery dur­ing the inspection

You may also like this video;

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.