23 January 2026, Friday

Related news

January 2, 2026
December 23, 2025
December 20, 2025
December 15, 2025
November 24, 2025
November 11, 2025
November 3, 2025
October 26, 2025
October 25, 2025
October 24, 2025

ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി

Janayugom Webdesk
കൊച്ചി
April 17, 2025 11:54 am

ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. കൊച്ചി നോര്‍ത്തിലെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നുമാണ് താരം ഇറങ്ങിയോടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ആയിരുന്നു പരിശോധന.സിനിമ സെറ്റിൽ തനിക്കെതിരെ മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻ സി വെളിപ്പെടുത്തിയിരുന്നു. നടി ഫിലിം ചെയ്‌ബറിനും ഐ സി സി ക്കും പരാതി നൽകിയിട്ടുണ്ട്.

പരാതിയിലാണ് നടി നടന്റെ പേര് വെളുപ്പെടുത്തിയിരിക്കുന്നത്. സംഭവം എക്‌സൈസ് അന്വേഷിക്കും. സൂത്രവാക്യം എന്ന സിനിമ സെറ്റിൽ വെച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്.ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നിലപാട് സ്വീകരിച്ചിതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഇട്ട വീഡിയോയിൽ കൂടി താരം വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുകയുണ്ടായി. ഒരു പ്രധാന നടൻ ഒരു ചിത്രത്തിൻറെ സെറ്റിൽ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

സിനിമ സെറ്റിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വളരെ വ്യക്തമായിരുന്നു. അത് പേഴ്സണൽ ലൈഫിൽ ഉപയോഗിക്കുമോ ഇല്ലയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യം എന്നാൽ സെറ്റിലും മറ്റും ഉപയോഗിച്ച് മറ്റുള്ളവർക്ക് ശല്യമാകുന്നത് ശരിയല്ല. അതിനെ തുടർന്നാണ് അത്തരക്കാർക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്ന് താരം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.