22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024
November 13, 2024
November 11, 2024

ഡല്‍ഹിയില്‍ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2022 9:58 am

ഡല്‍ഹിയെ വീണ്ടും കൂട്ട ബലാത്സംഗം . ഇരുപത്തിയൊന്നുവയസുകാരിയെ തൊഴിലുടമ അടക്കം മൂന്നുപേര്‍ ക്രൂരമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹിയ്ക്ക് പുറത്തുള്ള ജിമ്മിലെ ജീവനക്കാരിയായ 21കാരിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ബുധ്വിഹാറിലാണ് ക്രൂരമായ പീഡനം നടന്നത്.

പീഡിപ്പിച്ചവരില്‍ 39 കാരനായ ജിം ഉടമ, 35 വയസുള്ള ഫാക്ടറി മുതലാളി എന്നിവരെ തിരിച്ചറിയാന്‍ പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടിക്ക് സാധിച്ചിട്ടുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂട്ട ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും അനധികൃതമായ തടഞ്ഞുവെയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിഷയം പൊലീസില്‍ അറിയിച്ചതിന് പിന്നാലെ കൊലപാതക ഭീഷണി നേരിടുന്നതായും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

ജിമ്മിലെ ജോലി പൂര്‍ത്തിയാക്കി മടങ്ങുനൊരുങ്ങിയ പെണ്‍കുട്ടിയെ തൊഴിലുടമ സുഹൃത്തിന്‍റെ ജിമ്മില്‍ ചില ജോലികള്‍ ഉണ്ടെന്ന് പറഞ്ഞു വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി സ്ഥാപനത്തിലേക്ക് കയറിയതോടെ ഇവര്‍ ജിം അകത്തുനിന്ന് പൂട്ടിയിടുകയായിരുന്നു.

eng­lish sum­ma­ry; Shock­ing gang-rape in Del­hi again

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.