19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024
December 5, 2024
December 5, 2024

ഫിലിപ്പീന്‍സില്‍ ബിരുദദാന ചടങ്ങില്‍‌ വെടിവയ്‌പ്പ്; മുൻ മേയർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

Janayugom Webdesk
July 25, 2022 9:39 am

ഫിലിപ്പീന്‍സിലെ അറ്റീനോ ഡെ മനില സര്‍വകലാശാലയിലുണ്ടായ വെടിവയ്പില്‍ മുന്‍ മേയറടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ബാസിലന്‍ പ്രവിശ്യയിലെ ലാമിറ്റണ്‍ ടൗണ്‍ മുന്‍ മേയര്‍ റോസിറ്റ ഫുരിഗെയും സുഹൃത്തും യൂണിവേഴ്സിറ്റിയിലെ സുരക്ഷാ ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. മകളുടെ നിയമബിരുദദാന ചടങ്ങില്‍‌ പങ്കെടുക്കാനെത്തിയതായിരുന്നു മേയര്‍. 

മകള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിനുശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ സ്ഥലത്തുണ്ടായിരുന്നവര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളുടെ രണ്ട്‌ കൈത്തോക്കുകളുണ്ടായിരുന്നു. ഇയാൾ ഡോക്ടറാണ് മേയറായ റോസിറ്റയോടുള്ള ശത്രുതയാണ് കൊലപാതകത്തിന്റെ കാരണമെന്ന് ക്യുസോണ്‍ സിറ്റി പൊലീസ് മേധാവി ചീഫ് ബ്രി​ഗേഡ് ജനറല്‍ റിമസ് മെഡിന പറഞ്ഞു. ആക്രമ സംഭവത്തിനെ തുടര്‍ന്ന് സർവകലാശാല അടച്ചു.

Eng­lish Summary:Shooting at grad­u­a­tion cer­e­mo­ny in Philip­pines; Three peo­ple were killed, includ­ing the for­mer mayor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.