11 January 2026, Sunday

Related news

January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025
December 10, 2025

പഞ്ചാബി ഗായകന്റെ വസതിയില്‍ വെടിവയ്പ്

പിന്നില്‍ ലോറന്‍സ് ബിഷ്ണോയി സംഘം 
Janayugom Webdesk
ഒട്ടാവ
September 3, 2024 10:31 am

പഞ്ചാബ് ഗായകന്‍ എ പി ധില്ലന്റെ കാനഡയിലെ വസതിക്ക് പുറത്ത് വെടിവയ്പ്. വാന്‍കൂവര്‍ വിക്ടോറിയ ദ്വീപിലുള്ള വീടിന് നേരെയായിരുന്നു ആക്രമണം. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍പ്പെട്ട റോഹിത് ഗോദാര സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

രാത്രിയില്‍ വീടിന് മുന്നില്‍ നിന്ന് ഒരാള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. കാനഡയിലെ വിക്ടോറിയയിലും വുഡ്ബ്രിഡ്ജ് ടൊറൊന്റോയിലും വെടിവയ്പ് നടത്തിയെന്ന് അവകാശപ്പെട്ട് രോഹിത് ഗോദ്ര തന്നെയാണ് രംഗത്തെത്തിയത്.
സുരക്ഷാ ഏജന്‍സികളോ ഗായകനോ രാജ്യമോ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗായകന്‍ ഗിപ്പി ഗ്രെവാളിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയ് ഏറ്റെടുത്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.