ഏറ്റവുമധികം ഷോട്ടുകള്‍ കൈവശമുള്ള താരമാണ് സഞ്ജു സാംസണെന്ന് മുൻ ഇന്ത്യൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രി. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെയും ഉള്‍പ്പെടുത്തണമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. ‘ടി20 മത്സരങ്ങളിൽ ഷോട്ട് ലെങ്ത് ബോളുകൾക്കു നിർണായക റോളുണ്ട്. രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ എന്നിവർ തമ്മിലാകും ടീം സ്ഥാനത്തിനായി മത്സരിക്കുന്നത്. പക്ഷെ, ഓസ്ട്രേലിയയിലെ വിക്കറ്റുകളിലേക്കു നോക്കുമ്പോൾ, അവിടെ ബൗണ്‍സും പേസുമുണ്ട്.
അത്തരം സാഹചര്യങ്ങളില്‍ സഞ്ജുവാണ് ഏറ്റവും അപകടകാരി. അദ്ദേഹത്തിന് അവിടെ മത്സരം ജയിപ്പിക്കാനാകും. കട്ട് ഷോട്ടുകളും പുള്‍ ഷോട്ടുകളുമായി അത്തരം വിക്കറ്റുകളില്‍ നന്നായി കളിക്കാന്‍ സഞ്ജുവിന് സാധിക്കും. അവിടെ അധിക മൂവ്മെന്റുകളൊന്നും ഉണ്ടാകില്ല. പന്ത് ബാറ്റിലേക്ക് വരുന്നത് ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു. ഏറ്റവും അധികം ഷോട്ട് വൈവിധ്യമുള്ള ഇന്ത്യൻ താരം സഞ്ജുവാണ്. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ ഏറ്റവും കൂടുതല്‍ സാധ്യത സഞ്ജുവിനാണ്’– ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയോടു ശാസ്ത്രി പറഞ്ഞു.
English Summary: should include Sanju in T20 World Cup; Ravi Shastri
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.