ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായി ശ്രേയസ് അയ്യര്‍. കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ താരലേലത്തില്‍ 12.5 കോടി രൂപ മുടക്കിയാണ് താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ കളത്തിലെത്തിച്ചത്.
കഴിഞ്ഞ സീസലില്‍ ദിനേശ് കാര്‍ത്തിക്കിന്റെ മോശം ഫോമിനെ തുടര്‍ന്ന് ഇംഗ്ലണ്ട് താരം എയിന്‍ മോര്‍ഗന്റെ കീഴിലാണ് കൊല്‍ക്കത്ത ഐപിഎല്‍ പൂര്‍ത്തിയാക്കിയത്.
എന്നാല്‍ ഇത്തവണ ഇരുവരെയും ടീം താരലേലത്തിന് മുന്‍പ് തന്നെ ഒഴിവാക്കി. ഇതേത്തുടര്‍ന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി മുന്‍പരിചയമുള്ള ശ്രേയസിനെ താരലേലത്തിലൂടെ കൊല്‍ക്കത്ത സ്വന്തമാക്കിയത്.
ഡല്‍ഹി ക്യാപിറ്റല്‍സിലൂടെ 2015ലാണ് ശ്രേയസ് ഐപിഎല്ലില്‍ ആദ്യമായി എത്തിയത്. 2018‑ല്‍ ഗൗതം ഗംഭീറിന്റെ പിന്‍ഗാമിയായി ടീമിന്റെ നായക സ്ഥാനത്തെത്തി. തന്റെ നായകത്വത്തില്‍ ഡല്‍ഹിയെ 2019‑ല്‍ പ്ലേ ഓഫിലും 2020‑ല്‍ ഫൈനലിലും എത്തിച്ച ശ്രേയസിന് എന്നാല്‍ തൊട്ടടുത്ത വര്‍ഷം പരുക്ക് മൂലം ആദ്യപകുതിയില്‍ കളിക്കാന്‍ കഴിഞ്ഞില്ല.
English Summary:Shreyas Iyer captains Kolkata Knight Riders
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.