25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 19, 2024
December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024

ഐസിസിയുടെ ഫെബ്രുവരിയിലെ മികച്ച താരമായി ശ്രേയസ് അയ്യര്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2022 9:59 pm

ഐസിസിയുടെ ഫെബ്രുവരിയിലെ മികച്ച പുരുഷ താരത്തിനുള്ള പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്കാരം ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍ക്ക്. ന്യൂസിലന്‍ഡ് താരം അമേലിയ കെര്‍ ആണ് മികച്ച വനിതാ താരം. ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് ശ്രേയസിനെ പുരസ്കാരത്തിനു അര്‍ഹനാക്കിയത്. ഇതോടെ ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി മന്തായി തിരഞ്ഞെടുക്കപ്പെട്ട നാലാമത്തെ ഇന്ത്യന്‍ താരമായി ശ്രേയസ്. 

നേപ്പാള്‍ ഓള്‍റൗണ്ടര്‍ ദീപേന്ദ്ര സിങ് ഐറി, യുഎഇയുടെ കൗമാരതാരം വ്രീത്യ അരവിന്ദ് എന്നിവരെ പിന്തള്ളിയാണ് ശ്രേയസ് പുരസ്കാരത്തിന് അര്‍ഹനായത്. ഇന്ത്യന്‍ ജോടികളായ മിതാലി രാജ്, ദീപ്തി ശര്‍മ എന്നിവരെ പിന്തള്ളിയാണ് കിവീസ് താരത്തിന്റെ നേട്ടം. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ 353 റണ്‍സ് കെര്‍ വാരിക്കൂട്ടിയിരുന്നു. ഇതാണ് കെറിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.

Eng­lish Summary:Shreyas Iyer named ICC Play­er of the Year
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.