23 January 2026, Friday

Related news

January 23, 2026
January 20, 2026
January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026
December 30, 2025
December 23, 2025

ശ്വേതാ മേനോൻ പ്രധാന കഥാപാത്രമാവുന്ന സസ്പെൻസ് ത്രില്ലർ ”നിയ്യതി CC1/2024 ”; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

Janayugom Webdesk
January 3, 2024 6:03 pm

ശ്വേത മേനോനെ കേന്ദ്രകഥാപാത്രമാക്കി സോൾ മീഡിയ സിനിമാസിൻ്റെ ബാനറിൽ നവാഗതനായ അരുൺ ദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ‘നിയ്യതി CC1/2024’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്വേത മേനോൻ ഒരു മനുഷ്യവകാശ പ്രവർത്തകയുടെ റോളിൽ ആണ് എത്തുന്നത്. പുതുമുഖങ്ങളായ ലാവണ്യ ചന്ദ്രൻ, പവിത്ര വിജയൻ എന്നിവരാണ് ചിത്രത്തിൽ നായികമാരാവുന്നത്. ഫെബ്രുവരി ആദ്യ വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ കുമളി, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളാണ്. സസ്പെൻസ് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹമ്മദ് റഫീക്ക്, ജംഷീർ എന്നിവർ ചേർന്നാണ്. എൽദോ രാജു, നീനാ കുറുപ്പ്, വിജയകൃഷ്ണൻ, അഭിജിത്ത് മോഹൻ, ശ്യാം മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: സാംലാൽ പി തോമസ്, എഡിറ്റർ: കെ.ആർ രാമശർമ്മൻ, മ്യൂസിക്: മോഹൻ സിത്താര, ശ്രീജിത്ത് റാം, ഗാനരചന: കൈതപ്രം, ഗിരീഷ് ആമ്പ്ര, ശരണ്യ പാനാട്ട്, പ്രൊജക്ട് ഡിസൈനർ: പി.ശിവപ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ: ആൻ്റണി ഏലൂർ, മേക്കപ്പ്: തസ്നിം അസീസ്, ആർട്ട്: ആദിത്യൻ വലപ്പാട്, സെക്കൻ്റ് ക്യാമറ: പ്രേംജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, അസോസിയേറ്റ് ഡയറക്ടർ: ഷൈജി ജോസഫ്, മാർട്ടിൻ ബേസിൽ, ജിത്തു ജയപാൽ, സ്റ്റിൽസ്: രാഹുൽ സൂര്യൻ, ജിഷിൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻസ്: മാജിക് മൊമൻ്റ്സ്, ടൈറ്റിൽ: അസറുദ്ദീൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.