23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
October 20, 2024
August 18, 2024
February 14, 2024
January 18, 2024
July 26, 2023
May 5, 2023
May 5, 2023
March 9, 2023
February 12, 2023

‘പ്രകാശിക്കുന്നവള്‍’ സബിയ; കുഞ്ഞിന്റെ കാതിൽ പേര് ചൊല്ലി വിളിച്ച് സിയയും സഹദും

Janayugom Webdesk
March 9, 2023 9:45 am

ട്രാൻസ് ദമ്പതികളായ സഹദിനും സിയയ്ക്കും ഇന്നലെ വനിതാ ദിനത്തില്‍ ആഘോഷരാവായിരുന്നു. തങ്ങളുടെ കുഞ്ഞിന്റെ കാതില്‍ സഹദും സിയയും പേര് ചൊല്ലി വിളിക്കുകയായിരുന്നു. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങാണ് ഇന്നലെ നടന്നത്. ‘പ്രകാശിക്കുന്നവള്‍’ എന്നാർഥം വരുന്ന സബിയ സഹദ് എന്നാണ് കുഞ്ഞിന് പേരിട്ടത്. തങ്ങളുടെ ജീവിതത്തില്‍ പ്രകാശം നിറച്ചവള്‍ക്ക് ഇതിനേക്കാള്‍ മനോഹരമായൊരു പേരില്ലെന്ന് സിയയും സഹദും പറഞ്ഞു. 

കുഞ്ഞ് ജനിച്ചതിന്റെ ഇരുപെത്തിയെട്ടാം ദിവസവും വനിതാ ദിനവും ഒരുമിച്ച് വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ജനന സര്‍ട്ടിഫിക്കറ്റില്‍ സിയ കുഞ്ഞിന്റെ അമ്മയും സഹദ് അച്ഛനും ആകാന്‍ പോകുന്നതിന്റെ സന്തോഷവും ഇരുവരും വേദിയില്‍ പങ്കുവെച്ചു. രണ്ടു പേര്‍ക്കും സര്‍ക്കാരിന്റെ ട്രാന്‍സ് ജന്‍ഡര്‍ ഐഡന്റി കാര്‍ഡ് ഉള്ളതിനാല്‍ ആഗ്രഹിച്ചതു പോലെ തന്നെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഉടന്‍ ലഭിക്കുമെന്ന് ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചെന്ന് ഇരുവരും വ്യക്തമാക്കി.

Eng­lish Summary;Sia and Sahad called the baby’s name

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.