23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 14, 2024
December 13, 2024
December 12, 2024
December 11, 2024
December 10, 2024
November 29, 2024
November 26, 2024
November 22, 2024
November 21, 2024

ജുഡീഷ്യറിയിൽ വിശ്വാസം കുറയുന്നെന്ന്‌ സിബൽ

Janayugom Webdesk
ന്യൂഡല്‍ഹി
September 14, 2022 10:11 am

ജുഡീഷ്യറിയിലുള്ള വിശ്വാസം പതുക്കെ ഇല്ലാതാവുകയാണെന്ന്‌ സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. എസ്‌പി നേതാവ്‌ അസം ഖാന്റെ മകന്റെ 2017ലെ തെരഞ്ഞെടുപ്പ്‌ ജയം അസാധുവാക്കണമെന്ന ഹർജിയിൽ വാദംകേൾക്കവെയാണ്‌ സിബിലിന്റെ നിരീക്ഷണം.

സുപ്രീംകോടതിയിൽ ഒരു പ്രതീക്ഷയുമില്ലെന്ന്‌ നേരത്തേ ഒരു പൊതുചടങ്ങിലും സിബൽ അഭിപ്രായപ്പെട്ടിരുന്നു. സാക്കിയ ജാഫ്രി കേസിലെയും ഇഡി കേസിലെയും വിധിന്യായങ്ങളെ വിമർശിച്ചായിരുന്നു ജസ്റ്റിസുമാരായ അജയ്‌ രസ്‌തോഗി, ബി വി നാഗരത്‌ന എന്നിവരുൾപ്പെട്ട ബെഞ്ചു മുമ്പാകെ സിബലിന്റെ പ്രതികരണം.

ജുഡീഷ്യറിയിൽ സാധാരണക്കാർക്കുള്ള വിശ്വാസം ഇടിയാതെ എങ്ങനെ നിലനിൽക്കാമെന്നതാണ്‌ പരിഗണിക്കേണ്ടതെന്ന്‌— ജസ്റ്റിസ്‌ രസ്‌തോഗി പറഞ്ഞു. ബാറും ബെഞ്ചും നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചാൽ ജുഡീഷ്യറിയിലുള്ള വിശ്വാസം നിലനിൽക്കുമെന്ന്‌ സിബൽ മറുപടിയായി പറഞ്ഞു.

Eng­lish Sum­ma­ry: Sibal says that faith in the judi­cia­ry is decreasing

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.