12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025
April 1, 2025
April 1, 2025

കര്‍ണാടകയില്‍ സ്വതന്ത്രമായി നടക്കാമെന്ന് നിങ്ങള്‍ കരുതണ്ട; ബിജെപിക്ക് മുന്നറിയിപ്പുമായി സിദ്ധരാമയ്യ

Janayugom Webdesk
ബംഗളൂരു
September 30, 2022 1:18 pm

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് കടക്കാനിരിക്കെ ബിജെപി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കര്‍ണ്ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ വേണ്ടി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു

ഇതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കികൊണ്ട് സിദ്ധരാമയ്യ എത്തിയിരിക്കുന്നത്.ഗുണ്ട്‌ലുപേട്ടില്‍ സ്ഥാപിച്ച പോസ്റ്ററുകളായിരുന്നു ബിജെപി നശിപ്പിച്ചത്. മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ കീറിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം ഇനിയും ഇതേ പ്രവൃത്തി തുടരാനാണ് തീരുമാനമെങ്കില്‍ ബിജെപിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഞങ്ങള്‍ സ്ഥാപിച്ച പോസ്റ്ററുകളും ഫ്‌ളെക്‌സുകളും ബി.ജെ.പിക്കാര്‍ നശിപ്പിക്കുകയാണ്. ഇത് തുടരാനാണ് തീരുമാനമെങ്കില്‍ സ്വതന്ത്രമായി ഇതിലൂടെ നടക്കാമെന്ന് ബി.ജെ.പിക്കാര്‍ കരുതണ്ട. അതിനുള്ള ശക്തിയൊക്കെ സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ട്. അടുത്ത ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ മാറുമെന്നും പൊലീസുകാരോട് ഇതേ മുന്നറിയിപ്പ് തന്നെയാണ് നല്‍കാനുള്ളതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Sid­dara­ma­iah warns BJP; Don’t think you can walk freely in this

You may also like this video:

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.