3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 28, 2024
November 27, 2024
November 25, 2024
November 23, 2024
November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024

സിദ്ധാര്‍ത്ഥിന്റെ മരണം; മുഖ്യപ്രതി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

Janayugom Webdesk
കൽപറ്റ
March 2, 2024 4:31 pm

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇന്ന് ഏഴുപേർ കൂടി പിടിയിലായി. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ട 18 പേരും അറസ്റ്റിലായി. ജെ അജയ്, എ അൽത്താഫ്, വി ആദിത്യൻ, ഇ കെ സൗദ് റിസാൽ, സിൻജോ ജോൺസൺ, എം മുഹമ്മദ് ഡാനിഷ്, ആർ എസ് കാശിനാഥൻ(25) എന്നിവരാണ് ഇന്നലെ പിടിയിലായത്. 

ബംഗളുരുവിൽ ഒളിവിൽ കഴിയുകയായിരുന്ന അജയിനെ സുൽത്താൻ ബത്തേരി എസ് എച്ച് ഒ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. കൊല്ലത്ത് ഒളിവിൽ കഴിഞ്ഞ ബന്ധുവീട്ടിൽ നിന്നാണ് പടിഞ്ഞാറത്തറ എസ്എച്ച്ഒ പി സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അൽത്താഫിനെ കസ്റ്റഡിയിലെടുക്കുന്നത്. സിൻജോ ജോൺസൺ, ആദിത്യൻ, സൗദ് റിസാൽ, ഡാനിഷ് എന്നിവരെ കൽപറ്റയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. കാശിനാഥൻ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ കീഴടങ്ങുകയായിരുന്നു. 

അരുൺ, അമൽ ഇഹ്സാൻ, എൻ ആസിഫ് ഖാൻ, കെ അഖിൽ, രെഹാൻ ബിനോയ്, എസ് ഡി ആകാശ്, ആർ ഡി ശ്രീഹരി, എസ് അഭിഷേക്, ഡോൺസ് ഡായ്, ബിൽഗേറ്റ്സ് ജോഷ്വ എന്നിവരാണ് മുമ്പ് അറസ്റ്റിലായവർ. മറ്റൊരു പ്രതി അമീൻ അക്ബർ അലി കോടതിയിൽ കീഴടങ്ങിയിരുന്നു.
ഇക്കഴിഞ്ഞ 18നാണ് ബിവിഎസ്‌സി ആൻഡ് അനിമൽ ഹസ്ബന്ററി രണ്ടാം വർഷ വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ വെറ്റിനറി സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. വയനാട് ജില്ലാ പൊലിസ് മേധാവി ടി നാരായണന്റെ മേൽനോട്ടത്തിൽ കൽപറ്റ ഡിവൈഎസ് പി ടി എൻ സജീവിനാണ് കേസിന്റെ അന്വേഷണ ചുമതല. 

Eng­lish Summary:Siddharth’s death; All the accused includ­ing the main accused are under arrest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.