17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 12, 2024
October 7, 2024
October 7, 2024
October 1, 2024
September 24, 2024
September 24, 2024
September 24, 2024
September 24, 2024
August 30, 2024

ചിരിയോര്‍മ്മകള്‍ നല്‍കി സിദ്ദിഖ്; യാത്രാമൊഴി നല്‍കി നാട്

Janayugom Webdesk
കൊച്ചി
August 9, 2023 6:16 pm

ചിരിയോര്‍മ്മകള്‍ ബാക്കിയാക്കി ഹിറ്റുകളുടെ സംവിധായകന്‍ സിദ്ധിഖ് വിടവാങ്ങി സിനിമാപ്രേമികളും നാട്ടുകാരുമുള്‍പ്പെടെ നിരവധിപേരാണ് ഇന്നലെ അന്തരിച്ച സംവിധായകൻ സിദ്ധിഖിന് യാത്രാമൊഴി നല്‍കാനെത്തിയിരുന്നത്. മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വീട്ടിൽ വച്ച് പൊലീസ് ബഹുമതി നൽകി. തുടർന്ന് വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലേക്ക് നീങ്ങി. പള്ളിയിൽ ഔദ്യോഗിക ബഹുമതി നൽകിയ ശേഷം നിസ്കാര ചടങ്ങുകൾക്ക് പിന്നാലെ ഖബർസ്ഥാനിൽ ഖബറടക്കം നടന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് പളളിക്കരയിലെ വീട്ടിൽ നിന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്.

മലയാള സിനിമാ ലോകവും അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടേക്കെത്തി. പതിനൊന്നരയോടെ മൃതദേഹം പളളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ചലച്ചിത്ര പ്രവർത്തകരും നാട്ടുകാരും അവിടെയും അന്ത്യാഞ്ജലി അർപ്പിച്ചു. നാലരയോടെയാണ് ശേഷമാണ് മൃതദേഹം വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാമസ്ജിദിലേക്ക് കൊണ്ടുവന്നത്, തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതി. പിന്നാലെ ഖബറിസ്ഥാനിൽ സംസ്കാരം. 

You may also like this video

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.